മഹത്വത്തിലേക്കുള്ള വഴിയാണ് വായന. വിദ്യാലയങ്ങൾ വായനാശാലകൾ കുടിയാണല്ലോ. പുസ്തകങ്ങൾ കുട്ടികൾക്ക് കളിക്കുട്ടുകാരും. അവർക്കോത്തു ചേരാനും സൗഹൃദം പങ്കിടാനും സല്ലപിക്കാനും വിദ്യാലയത്തിലൊരിടം വേണം. അവർക്കൊപ്പം അധ്യാപകനും രക്ഷിതാക്കളുമുണ്ടാവണം. യുക്തിയുടെ വിവിധ മേഖലകളിലേക്ക് ചിന്തയെ തിരിച്ചുവിടാൻ കുട്ടികളുടെ വായനയ്ക്കാവണം. അതിനുള്ള അവസരം ഒരുക്കുന്നതിലുടെ അറിവ് നേടുവനുള്ള കുട്ടിയുടെ അവകാശം സംരക്ഷിക്കപ്പെടുന്നു. പന്ത്രണ്ടിനത്തിലൊന്നായ അലമാരയിൽ നിന്ന് അറിവുത്സവതിലേക്ക് എന്ന ഈ പ്രവർത്തനത്തിലുടെ വായനയുടെ ഔന്നിത്തിലെക്ക് കുഞ്ഞുമനസുകളെ ഏത്തിക്കാനാവും എന്ന വിശ്വാസമുണ്ട്
ഉദ്ദെശ്യങ്ങൾ
- വായനാശീലം വളർത്തുന്നതിന് .
- വിദ്യാലയങ്ങളിലെ ലൈബ്രറിയും പുസ്തകങ്ങളും ചിട്ടപ്പെടുത്തുന്നതിനും.
- ശ്രവ്യവായന പോഷിപ്പി ക്കുന്നതിനും അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും
പ്രവർത്തനങ്ങള്‍
- ലൈബ്രറി സജ്ജീകരിക്കൽ/ചിട്ടപ്പെടുത്തൽ
- ഇൻഡക്‌സ് കാർഡ് തയ്യാറാക്കൽ
- മെറ്റീരിയൽ റിവ്യൂ ഡയറി
പങ്കാളികൾ
- കുട്ടികൾ
- അധ്യാപകർ
നടപ്പിലാക്കേണ്ട തലം
- വിദ്യാലയം
No comments :
Post a Comment